മാറാത്തവന്‍ വാക്കു മാറാത്തവന്‍
കൂടെയുെണ്ടന്നരുള്‍ ചെയ്തവന്‍
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല
ഹാ എത്ര ആനന്ദമീ ജീവിതം
ഭീതി തെല്ലുമില്ലാ ജീവിതം
കാവലിനായ് തന്റെ ദൂതരെന്റെ
ചുറ്റും ജാഗരിക്കുന്നെപ്പോഴും
പാടുമെന്‍ ജീവിതനാള്‍കളെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാന്‍
ഏകനായ് ഈ മരുയാത്രയതില്‍
ദാഹമേറ്റു വലഞ്ഞിടുമ്പോള്‍
ജീവന്റെ നീര്‍ തരും അക്ഷണത്തില്‍
തൃപ്തനാക്കി നടത്തുമവന്‍
എല്ലാ വഴികളും എന്റെ മുമ്പില്‍
ശത്രു ബന്ധിച്ചു മുദ്രവച്ചാല്‍
സ്വര്‍ഗ്ഗ കവാടം തുറക്കും
എനിക്കായി സൈന‍്യം വരും നിശ്ചയം
Audio file


Video Player is loading.
33 Marathavan vakku marathavan (RSV)