യാഹേ! നിൻ തിരുവാസമതീവ മനോഹരം
വാഞ്ചിച്ചു മോഹിച്ചു പോകുന്നെൻ
ഉള്ളം യാഹിൻ പ്രാകാരങ്ങളെ
എന്നാത്മദേഹവും ജീവനാം
ദൈവത്തെ ഘോഷിച്ചിടുന്നെന്നും
കുരികിലും മീവലും കുഞ്ഞുങ്ങൾക്കായ്
വീടും കൂടും കണ്ടെത്തിയല്ലോ
എന്റെ രാജാവുമെൻ ദൈവവുമാം
യാഹേ നിൻബലി പീഠങ്ങളെ
നിന്നാലയെ വസിക്കുന്നവർ
നിത്യം ഭാഗ്യം നിറഞ്ഞവരാം അവർ നിന്നെ
നിത്യം സ്തുതിച്ചുകൊണ്ടിരിക്കും
സ്തുതികളിൽ വസിക്കുന്നോനേ
ബലം നിന്നിലുള്ളോർ മനുജൻ
ഭാഗ്യവാൻ ഈ വിധമുള്ളോരിൽ
മനമതിൽ സീയോൻപുരിയി-
ലേക്കുള്ള പെരുവഴികളുണ്ട്
കണ്ണുനീർ താഴ്വരയിൽകൂടി
പോകുമ്പോൾ മുറ്റും ജലാശയമായി
തീർക്കുന്നവരതു തീരുന്നനുഗ്രഹ
പൂർണ്ണമായ് മുൻമഴയാൽ
മേൽക്കുമേൽ ആയവർ ബലം
കൊള്ളുന്നു സ്വർഗ്ഗീയശക്തിയതാൽ
ചെന്നെത്തുന്നായവർ സീയോനിൽ
ദൈവസന്നിധിയിൽ മോദാൽ.