സ്തോത്രം, സ്തോത്രം, സ്തോത്രം പരാ

സ്തോത്രം, സ്തോത്രം, സ്തോത്രം പരാ

സ്തോത്രം സ്തുതി നിനക്കേ സ്തുതിച്ചിടുന്നു

നമിച്ചിടുന്നു പരിശുദ്ധനേ (2)

 

പാപിയാം എന്നെ വീണ്ടെടുപ്പാനായ്

ചൊരിഞ്ഞോ നിൻ നിണം എൻപേർക്കായ്

നമിക്കുന്നു സ്തുതിക്കുന്നു തവതിരുപാദേ

അർപ്പിക്കുന്നു നിനക്കു സദാ സ്തോത്രയാഗം

 

ഇത്രമേൽ സ്നേഹിപ്പാൻ എന്തു നീ കണ്ടു

നീചനാമെന്നിൽ യേശു നാഥാ

നന്ദിയും സ്നേഹവും തവതിരുപ്പാദേ

അർപ്പിക്കുന്നു നിനക്കു സദാ സ്തോത്രയാഗം

 

എടുക്ക നിൻകൈകളിൽ എന്നെയും നാഥാ

നിറയ്ക്ക നിൻ പരിശുദ്ധാത്മാവാൽ

തുറക്ക എന്നധരം നിനക്കായ് നാഥാ

നിറയ്ക്ക നിൻവചനം ഘോഷിപ്പാനായ്

പ്രഘോഷിപ്പാനായ്

 

സമർപ്പിക്കുന്നെന്നെ മുറ്റും നിനക്കായ്

ഉപയോഗിക്കെന്നെ നിൻ ആയുധമായ്

പോകട്ടെ നിനക്കായ് അടരാടാനായ്

സമർപ്പിക്കുന്നെൻ സർവ്വസ്വവും

തിരുപ്പാദത്തിൽ.

Your encouragement is valuable to us

Your stories help make websites like this possible.