എത്ര സ്തുതിച്ചുവെന്നാലും എത്ര നന്ദി ചൊല്ലിയാലും

എത്ര സ്തുതിച്ചുവെന്നാലും എത്ര നന്ദി ചൊല്ലിയാലും

കർത്താവു ചെയ്ത നന്മയ്ക്കു പ്രത്യുപകാരമാകുമോ?

 

മൃത്യുവിൻ ഹസ്തത്തിൽ നിന്നും ശത്രുവിൻ അസ്ത്രത്തിൽ നിന്നും

ഭൃത്യനാമെന്റെ പ്രാണനെ കാത്ത തൻ ദയയത്ഭുതം

 

കഷ്ടനഷ്ടങ്ങൾ വന്നാലും ദുഷ്ടലോകം പകച്ചാലും

കർത്താവിൽ ഞാൻ സന്തോഷിക്കും കഷ്ടങ്ങളിൽ പ്രശംസിക്കും

 

ചിത്തം കലങ്ങുമന്നേരം കർത്തനെയുള്ളിൽ ധ്യാനിച്ചു

ദുഃഖം മറന്നു പാടും ഞാൻ ഉച്ചത്തിൽ സ്തോത്രഗീതങ്ങൾ

 

തീരാ വിഷാദങ്ങൾ തീർന്നു തോരാത്ത കണ്ണുനീർ തോർന്നു

കർത്താവിൻ പാദം ചേർന്നു ഞാൻ നിത്യയുഗങ്ങൾ വാണിടും.

Your encouragement is valuable to us

Your stories help make websites like this possible.