അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ
എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു
നാളെയെന്തു നടക്കും ഞാനറിയുന്നില്ല
നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
കാലമതിന്നതീതനാണവനാകയാൽ
ആകുലത്തിന്നവകാശമെനിക്കിന്നില്ല
ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ
അവനേകും വെളിച്ചമതെനിക്കു മതി
അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ
അവനിഷ്ടമടുത്തെന്താണതു ചെയ്യട്ടെ
മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു
അവൻ നന്നായറിഞ്ഞല്ലാതെനിക്കൊന്നുമേ
അനുവദിക്കുകയില്ലെന്നനുഭവത്തിൽ
അഖിലവുമെന്റെ നന്മ കരുതിയല്ലോ
അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ
ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ
കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
തുരുതുരെ കുതുകത്താൽ പുളകിതനായ്
വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ