ആണിപ്പാടുള്ളതാം പാണികൾ
നീട്ടിയിന്നേശു കർത്താവു നിന്നെ
മാർവ്വിലണച്ചിടാൻ മാടി വിളിക്കുന്നു
ആ വിളി കേൾക്കുമോ നീ?
ലോകയിമ്പങ്ങളിൽ ഭൂനിക്ഷേപങ്ങളിൽ
നീ രസിച്ചു വസിച്ചാൽ ഇന്നു നീ രസിച്ചു വസിച്ചാൽ
ശോകസമ്പൂർണ്ണമാം നിത്യനരകം
നിന്നോഹരിയോർത്തുകൊൾക
നല്ലിടയനാകും യാഹ്വയെ പിൻചെന്നാൽ
അല്ലലില്ലാടുകൾക്ക് തെല്ലും അല്ലലില്ലാടുകൾക്ക്
നല്ല സഖിയവൻ വല്ലഭമാർന്നതാം
തോളിൽ വഹിച്ചുകൊള്ളും
നിന്നുടെ പാപത്തിൻ ശിക്ഷ തൻപുത്രന്മേൽ
സ്വർഗ്ഗതാതൻ ചുമത്തി¬തന്നെ കാൽവറി ക്രൂശിൽ
കൈവിട്ടഹോ നിന്റെ മരണശിക്ഷയൊഴിപ്പാൻ
നിന്നുടെയാത്മാവു പാതാളവേദനാ
മൃത്യുവെടിഞ്ഞിനിമേൽ ഘോര മൃത്യുവെടിഞ്ഞിനിമേൽ
സ്വർഗ്ഗസൗഭാഗ്യമാം
നിത്യജീവന്നവകാശിയാക്കിടുവാനായ്