നീയെൻ സ്വന്തമേ എന്താനന്ദമേ!

നീയെൻ സ്വന്തമേ എന്താനന്ദമേ!

ജീവൻ തന്നൊരു നാഥാ എന്നുമേ!

അതിസുന്ദരൻ നീയെൻ നിത്യാനന്ദമേ

നിത്യാനന്ദമേ!

 

പാപത്തിൻ ഭാരമാകവേ നിൻമേൽ

കുരിശതിൽ ഞാൻ കണ്ടേ ഹാ കുരിശതിൽ

ഞാൻ കണ്ടേ! ആ ദിനം മുതലെന്നാധികളകന്നു കൈവന്നെനിക്കു ഭാഗ്യം

 

നീയെൻ സങ്കേതം ജീവന്റെ ബലവും

ഭയമെന്തിന്നീയുലകിൽ ഹാ ഭയമെന്തിന്നീയുലകിൽ?

കരുമനകളിലും കരുണയോടരികിൽ

കാണുന്ന തുണ നീയേഹാ!

 

ഈ ദിവ്യസ്നേഹം തന്നിൽ നിന്നെന്നെ

വേർതിരിപ്പാനാമോ ഹാ വേർതിരിപ്പാനാമോ?

ആപത്തും വാളും മൃതിയും വന്നാലും

ആവതല്ലൊരു നാളുംഹാ!

 

നിൻതിരുനാമം എന്നാളുമടിയൻ

പാടിപ്പുകഴ്ത്തിടുമേ ഹാ പാടിപ്പുകഴ്ത്തിടുമേ

നിൻതിരുമുഖം ഞാൻ കണ്ടിടുമൊരുനാൾ

ഹല്ലേലുയ്യാ ആമേൻ ഹാ!

Your encouragement is valuable to us

Your stories help make websites like this possible.