ക്രൂശും വഹിച്ചാ കുന്നിൻ മീതെ പോകുവതാരോ!
ക്ലേശം സഹിച്ചൊരഗതിയെപ്പോലെ ചാകുവതാരോ!
സർവ്വേശ്വരനേക സുതനോ? സൽദൂതവന്ദിതനോ!
സുരലോകേ നിന്നും നമ്മെത്തേടിവന്ന സ്നേഹിതനോ?
നീ വാക്കാൽ ചെയ്തോരുലകിൽ നിൻകൈ രചിച്ചോർക്കരികിൽ
നീ വന്നനേരം ബഹുമതിയായവർ തന്നതു കുരിശോ!
എന്നാധിയകറ്റാൻ തനിയേ ക്രൂശെടുത്ത ദേവസുതാ!
പിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ
എൻജീവിതകാലം മുഴുവൻ നിൻ സ്നേഹമാധുര്യം
പാടിപ്പുകഴ്ത്താൻ നാഥാ! തരിക നാവിനു ചാതുര്യം