കരുണാനിധിയേ കാൽവറി
അൻപേ ആ ആ ആ ആ
നീ മാത്രമാണെനിക്കാധാരം
കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആ
നീ മാത്രമാണെനിക്കാധാ
താതാനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആ
ഓടുന്നു നാടിനെ പ്രാപിപ്പാൻ
മാറാ എലീമിൽ പാറയിൻ വെള്ളം
മാറാത്തനേകം മാധുര്യമന്ന
പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആ
യോർദ്ദാന്റെ തീരമെൻ ആശ്വാസം
എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ
ഭക്തർ ശ്രവിക്കും കർത്തൃകാഹളം ആ ആ ആ ആ
വ്യക്തമായ് കാണും എൻ രക്ഷകനെ.