എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ

എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ

നടത്തുന്നു, ജയാളിയായ് ദിനംതോറും

സന്തോഷവേളയിൽ സന്താപവേളയിൽ

എന്നെ കൈവിടാതെ; അനന്യനായ്

[c1]

പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ

പ്രതികൂലം അനവധി വന്നിടിലും

വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ

ശോധന അനവധി വന്നിടിലും

[c2]

എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും

എൻനാഥൻ നടത്തിടും; അന്ത്യംവരെ

 

മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്

പിൻപിൽ വൻവൈരി പിൻഗമിച്ചാൽ

ചെങ്കടലിൽ കൂടി ചെങ്കൽ

പാതയൊരുക്കി അക്കരെ എത്തിക്കും; ജയാളിയായ്

 

എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ

ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ

എന്നോടുകൂടെയും അഗ്നിയിലിറങ്ങി

വെന്തിടാതെ പ്രിയൻ; വിടുവിക്കും

 

ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ

ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ

സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ

കണ്മണിപോലെന്നെ;കാത്തുകൊള്ളും

 

കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും

കാക്കയിൻ വരവു നിന്നീടിലും സാരെഫാത്തൊരുക്കി

ഏലിയാവേ പോറ്റിയ എൻപ്രിയൻ

എന്നെയും;പോറ്റിക്കൊള്ളും

 

മണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും

എൻകാന്തനേശു വന്നിടുമ്പോൾ;

എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ

മണവാട്ടിയായിതൻ മഹത്വത്തിൽ.

Your encouragement is valuable to us

Your stories help make websites like this possible.