യാഹെന്ന ദൈവം എന്നിടയനഹോ!

യാഹെന്ന ദൈവം എന്നിടയനഹോ!

യാതൊരു കുറവുമില്ലെനിക്കിനിയും

പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ

നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു

 

സന്തതമെന്നുള്ളം തണുപ്പിക്കുന്നു

തൻതിരുപ്പാതയിൽ നടത്തുന്നെന്നെ

കൂരിരുൾ താഴ്വരയതിൽ നടന്നാൽ

സാരമില്ലെനിക്കൊരു ഭയവുമില്ല

 

ഉന്നതന്നെന്നോടു കൂടെയുണ്ട്

തന്നിടുന്നാശ്വാസം തൻവടിയാൽ

എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു

എന്നുടെ വൈരികളിൻ നടുവിൽ

 

ശിരസ്സിനെ അഖിലവും അനുദിനവും

പൂശുന്നു സൗരഭ്യതൈലമതാൽ

എന്നുടെ പാനപാത്രം ദിനവും

ഉന്നതൻ കരുണയാൽ കവിഞ്ഞിടുന്നു

 

നന്മയും കരുണയും എന്നായുസ്സിൽ

ഉണ്മയായ് തുടർന്നിടും ദിനവുമഹോ!

സ്വർഗ്ഗീയ ആലയം തന്നിലീ ഞാൻ

ദീർഘകാലം വസിക്കും ശുഭമായ്.

Your encouragement is valuable to us

Your stories help make websites like this possible.