വന്ദനം കർത്താധികർത്താവിനു
വന്ദനം നിത്യനാം രാജാവിനു
വന്ദനം, വന്ദനം, വന്ദനമേ
മന്നിതിൽ വന്നവനെ ക്രൂശിൽ മരിച്ചവനെ
മരണത്തെ വെന്നവൻ വിണ്ണിൽ വസിക്കുന്നോൻ
വീണ്ടുംവരുന്നവനെ
വന്ദനം ചെയ്ക യേശുകർത്താവിനെ
എന്നുടെ പാപമെല്ലാം തൻതിരുമേനിയതിൽ
എന്നേക്കുമായ് വഹിച്ചെന്നെ വിടുവിച്ച
തൻ സ്നേഹമാശ്ചര്യമേ
വന്ദനം ചെയ്ക യേശുകർത്താവിനെ
എല്ലാ മഹത്വവും ഞാൻ തൻ മുമ്പിലർപ്പിക്കുന്നേ
എല്ലാ മുഴങ്കലും മടങ്ങും തൻ മുമ്പിൽ
വല്ലഭൻ എന്നുമവൻ
വന്ദനം ചെയ്ക യേശുകർത്താവിനെ
വന്ദിച്ചു വാഴ്ത്തിടുവാൻ വീണു വണങ്ങിടുവാൻ
മണ്ണിലും വിണ്ണിലും എന്നുമേ യോഗ്യനാം
മന്നവനേശുനാഥൻ
വന്ദനം ചെയ്ക യേശുകർത്താവിനെ
ഹല്ലേലുയ്യാ മഹത്വം വല്ലഭനേശുവിൻ
അല്ലലെല്ലാമകറ്റിടുമെന്നേശുവി
ന്നല്ലേലുയ്യ, മഹത്വവും ഹല്ലേലുയ്യ
എന്നേശു കർത്താവിൻ.