Manuvelaa vandanam mannilekanaay

മനുവേലാ വന്ദനം മന്നിലേകനായ്

മനുജാതിക്കായി വന്നതാമുന്നതാധിപാ!

 

ജ്ഞാനം ധനവും മാനവും സ്വീകരിക്കുവാൻ

വാനം ഭൂമിയാകെയും യോഗ്യനാം ഭവാൻ

 

സങ്കടമേറെ ഏറ്റു നീ എൻ കടങ്ങളെ

വൻ കുരിശേറി വീട്ടി നീ ശങ്കയെന്നിയെ

 

നിന്ദിതനായ് നിസ്സാരനായ് നിസ്സഹായനായ്

വന്ദിതനാം നീ നിന്നതിന്നോർത്തു നന്ദിയായ്

 

താഴ്ചയിലെന്നെയോർത്തതാൽ ക്രൂശിലോളവും

താഴ്ത്തുകയായ് നീ നിന്നെയെന്നോർത്തു നന്ദിയായ്

 

കുപ്പയിൽ നിന്നുയർത്തി നീ ശ്രേഷ്ഠരാം നരർ

ക്കൊപ്പമിരുത്തിയെന്നെയെന്തത്ഭുതം പരാ!

 

ഈയുപകാരം ചെയ്യുവാൻ യോഗ്യനല്ല ഞാൻ

നീ കൃപകാട്ടി നായകാ ജീവദായകാ

 

നിന്നുടെ പാദം തന്നിൽ ഞാൻ വീണു വന്ദനം

ചെയ്തിടുമല്ലാതെന്തു ഞാൻ തന്നിടുന്നു ഹാ!

Your encouragement is valuable to us

Your stories help make websites like this possible.