Ariyaabaabilon nadikkarike

അരിയാബാബിലോൻ നദിക്കരികേ

ചെന്നിരുന്നെങ്ങൾ

തിരുസീയോൻപുരമോർത്തോരളവേറ്റം

 

കരതാരിൽ ചെറുവീണ കരുതിയെങ്കിലും പാടാൻ

അരുതാതങ്ങലരിമേലവ തൂക്കിയുടൻ ഞങ്ങൾ

 

ഉരുമോദമെഴും സീയോൻ തിരുഗാനങ്ങളിലൊന്നു

പരിചിൽ പാടുവാൻ പ്രേരിച്ചുടമക്കാർ ചിലരന്നു

 

പരമദേവനിൻ ഗീതം പരദേശമതിലൊരു

വിധവും പാടുവാൻ മേലാഞ്ഞടിയാർ മൗനികളായി

 

പുരികൾക്കൊക്കെയുമേറ്റം തലയാം

ശ്രീയെരുശലേം പുരമേ!

നിന്നെ മറക്കാനരുതേയിങ്ങൊരുനാളും

 

പരമാനന്ദപുരമേ! തവ നാമം മറക്കുന്നോ

രളവിലെൻ വലങ്കരമതിനെ ഞാൻ മറക്കട്ടെ

 

അമിതാനന്ദദയായ് ഞാൻ ഭവതിയെ

ഗണിക്കാഞ്ഞാൽ

മമ നാവെന്നുടെ താലുഫലകേ സംഘടിക്കട്ടെ

 

അടിയോളം ഭവതിയെ പൊടിയാക്കാൻ

ശ്രമിച്ചേദോം

കുടിലർ നിൻ ജയശ്രീ കണ്ടതിലജ്ജ കലരട്ടെ

 

അതിനാശമണഞ്ഞുള്ള ഹതബാബേൽസുതേ!

നിന്റെ കൃതിപോൽ നൽപ്രതികാരം

തവ ചെയ്‌വോൻപരം ധന്യൻ

 

കുലടേ! ദുർഭഗേ! നിന്റെ ചെറിയ മക്കളെ തൂക്കി

ശിലമേലാഞ്ഞടിപ്പോനാരവനെന്നും മഹാധന്യൻ

Your encouragement is valuable to us

Your stories help make websites like this possible.