Namukkabhayam daivamathre

നമുക്കഭയം ദൈവമത്രേ

മനുഷ്യഭയം വേണ്ടിനിയും

 

എന്നും നൽസങ്കേതം ദൈവം

തന്നു നമ്മെ കാത്തിടുന്നു

മണ്ണും മലയും നിർമ്മിച്ചതിന്നും

മുന്നമേ താൻ വാഴുന്നു

 

രാവിലെ തഴച്ചുവളർന്നു

പൂവിടർന്ന പുല്ലുപോലെ

മേവിടുന്ന മനുഷ്യർ വാടി

വീണിടുന്നു വിവശരായ്

 

ചേരും മണ്ണിൻ പൊടിയിലൊരു നാൾ

തീരും മനുഷ്യമഹിമയെല്ലാം

വരുവിൻ തിരികെ മനുഷ്യരേയെ-

ന്നരുളിചെയ്യും വല്ലഭൻ

 

നന്മ ചെയ്തും നാട്ടിൽ പാർത്തും

നമുക്കു ദൈവസേവ ചെയ്യാം

ആശ്രയിക്കാം അവനിൽ മാത്രം

ആഗ്രഹങ്ങൾ തരുമവൻ

 

നിത്യനാടു നോക്കി നമ്മൾ

യാത്ര ചെയ്യുന്നിന്നു മന്നിൽ

എത്തും വേഗം നിശ്ചയം നാം

പുത്തൻ ശാലേം പുരമതിൽ.

Your encouragement is valuable to us

Your stories help make websites like this possible.