വന്ദനം പൊന്നേശുനാഥാ!
നിന്റെ കൃപയ്ക്കായ് എന്നുമേ
ഇന്നുഷസ്സിൽ പ്രഭ കാണ്മതിന്നായ്
തന്ന കൃപയോർത്തിതാ -വന്ദനം
പോയരാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ് -വന്ദനം
ഇന്നലെക്കാൾ ഇന്നു നിന്നോടേറ്റം
ചേർന്നു ജീവിക്കേണം ഞാൻ -വന്ദനം
ഇന്നു നിന്റെ ആത്മശക്തി മൂലം
എന്നെ മുറ്റും കാക്കുക -വന്ദനം
നിന്മുഖത്തിലുള്ള ദിവ്യകാന്തി
എൻമേൽ ശോഭിക്കേണമേ -വന്ദനം
അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കേണം -വന്ദനം.