Vallabhanaam masihaa varumallo

വല്ലഭനാം മശിഹാ വരുമല്ലോ

അല്ലലെല്ലാം അശേഷം തീരുമല്ലോ

ഹല്ലേലുയ്യാ വാഴ്ത്തിപ്പാടാം

തുല്യമില്ലാ നാമം വാഴ്ത്താം

 

ആമോദമായി ആഘോഷമായി

 

രോഗം ശോകം ദുഃഖം ഭാരം എല്ലാം മാറുന്ന

നല്ല ദിനം നോക്കി നോക്കി

വസിച്ചിടുന്നേ ആശയാൽ വസിച്ചിടുന്നേ

 

ഓരോ ഓരോ ദിനങ്ങളും കഴിഞ്ഞിടുമ്പോൾ

കർത്തൻ വരുന്ന നാളതും അടുത്തിടുന്നേ

 

മഹാരാജൻ വാണിടുന്ന ദിനങ്ങളോർത്താൽ

മരുഭൂവിൻ വാസമേതും നിസ്സാരമെന്ന്

എണ്ണുന്നേ നിസ്സാരമെന്ന്

 

ഈ ലോകത്തിൻ ചിന്താകുലം ലേശമില്ലാതെ

പ്രത്യാശയാൽ ആനന്ദത്താൽ നിറഞ്ഞിടുന്നേ

 

വേഗം വരാമെന്നുരച്ച അരുമനാഥൻ

മേഘത്തേരിൽ മാലാഖ

മാരകമ്പടിയായ് വരുമേ അരുമനാഥൻ

 

ഗംഭീരനാദം കാഹളം ദൂതശബ്ദവും

കേട്ടിടുമ്പോൾ നൊടിയിടെ ഞാനും പറക്കും.

Your encouragement is valuable to us

Your stories help make websites like this possible.