Sankadathaal njaan thalarnnu

സങ്കടത്താൽ ഞാൻ തളർന്നു

സങ്കേതം തേടി നടന്നു

തങ്കരുധിരം പകർന്നു

ചങ്കു രക്ഷകൻ തുറന്നു

 

പാപഭാരം നീക്കിത്തന്നു

ശാപവുമെല്ലാമകന്നു

പാവനാത്മാവെ പകർന്നു

ദൈവസ്നേഹം എന്നിൽ തന്നു

 

ഉള്ളമതിലെൻ ദൈവം താൻ

പള്ളികൊണ്ടുവാണീടുവാൻ

വല്ലഭൻ എഴുന്നള്ളിനാൻ

കൽനെഞ്ചിനെ മാംസമാക്കാൻ

 

കൽപ്പനകൾ കാക്കാൻ ശക്തി

അൽപ്പമില്ലാഞ്ഞെന്നിൽ പ്രാപ്തി

അപ്പനനുഗ്രഹിച്ചന്നു

കെൽപുതാനങ്ങുണ്ടായ് വന്നു

 

പാപശക്തികളകന്നു

ദൈവശക്തി ഉള്ളിൽ വന്നു

ദൈവഭവനമതാക്കി

ദൈവവാസമുള്ളിലാക്കി

 

ഇത്തരമനുഗ്രഹങ്ങൾ-

ക്കെത്രയോ അപാത്രനാമീ

ചത്ത നായിതാ നിൻപാദം

മുത്തി വണങ്ങി പാടുന്നേൻ

Your encouragement is valuable to us

Your stories help make websites like this possible.