കപടം, ദുഷ്ടത, അത്യാഗ്രഹം, ദുര്‍ബ്ബുദ്ധി, അസൂയ, കുല, പിണക്കം,
അനീതി, ദുശീലം, മോഷണം, ഏഷണി, നാസ്തികത, ഗര്‍വ്വം, നിഷ്ഠുരത,
ആത്മപ്രശംസ, പരസംഗം, മൂഢത, ദൂഷണം, ദുഷ്കര്‍മ്മം, നിയമലംഘനം,
വാത്സല്യമില്ലായ്മ, കനിവില്ലായ്മ - പാപം, ഇവ പാപം
ദുര്‍നടപ്പ്, വിഗ്രഹാരാധന, വ്യഭിചാരം, അഹങ്കാരം,
ദുശ്ചിന്ത, ചതി, വാവിഷ്ഠാണം, കള്ളം, മദ്യപാനം, പിടിച്ചുപറി,
അശുദ്ധി, ദുഷ്കാമം, ആഭിചാരം, പക, പിണക്കം, ജാരശങ്ക,
ക്രോധം, ശാഠ്യം, വിടക്കുകണ്ണ്, ഭിന്നത, അസൂയ, വെറിക്കൂത്ത്
ഇവ പാപം, സ്വവര്‍ഗ്ഗവിവാഹവും പാപം - ഇവ
ചെയ്യുന്നവന് സ്വര്‍ഗ്ഗരാജ്യത്തിന്റെ പടിക്കു പുറത്ത് മോനേ
പാപത്തെ കണ്ടാല്‍ നീ ഓടണം
ഓടി നിന്റെ ആത്മാവെ നേടണം
പാപത്തിന് പാതയില്‍ നടക്കല്ലേ മോനേ
നടന്നാല്‍ നീ നില്ക്കും, നിന്നാല്‍ നീ ഇരിക്കും
ഇരുന്നാല്‍ നീ കിടക്കും, കിടന്നാല്‍ നീ ഉറങ്ങും
ഉറങ്ങിയാല്‍ നീ പാപത്തില്‍ നിത്യമായി മരിക്കും
ദൈവത്തെ മറക്കല്ലേ മോനേ
ദൈവത്തെ ഓര്‍ക്കുക നീ മോളേ
ആദ്യത്തെ നോട്ടം അവിചാരിതം
പിന്നെയും നീ നോക്കിയാല്‍ അതു മോഹം
മോഹം അതു പാപത്തിന് വിത്തിടുന്ന ദോഷം
അതു വളര്‍ന്നു മരമായി മുടിപ്പിക്കും ശാപം
വഴിവിട്ട ബന്ധങ്ങള്‍ ബന്ധനങ്ങളാകും
ആര്‍ക്കും കരകയറ്റാന്‍ പറ്റാത്ത കുഴിയില്‍ വീഴും
എന്തിനത്ര പോകണം, തുടങ്ങാതിരിക്കണം
യേശുവോട് ഹൃദയം പകരേണം