Vinmahima vedinju manmayanaaya manu

വിൺമഹിമ വെടിഞ്ഞു മൺമയനായ മനു

നന്ദനനായിവന്ന ചിന്മയാ നിന്മഹിമ

അനുദിനം മനസ്സിൽ നിനച്ചടി വണങ്ങിടുന്നേൻ

 

മൃത്യു വരിച്ചു ക്രശിൽ മൃത്യുവിനെ ജയിച്ചു

മർത്യർക്കു നൽകി നിത്യജീവൻ കൃപാനിധേ നീ

നമിച്ചിടുന്നടിയാൻ തവ പാദതളിർ ശരണം

 

പാപമറിഞ്ഞിടാത്ത പാവനനായ നാഥൻ

പാപമാക്കി സ്വയമാക്കാൽവറി ക്രൂശിലേറി

നിണം ചൊരിഞ്ഞു ദൈവനീതി

നിവർത്തിച്ചെന്റെ പേർക്കായ്

 

വാക്കിനാലി പ്രപഞ്ചമൊക്കെയുളവാക്കിയോൻ

ആക്കിയ കൃത്യയാഗമായോരജമായ്ത്തന്നെ

അതുല്യമാം ദയയോർത്തിതാ വണങ്ങിടുന്നടിയൻ

 

ശത്രുവാമെന്നെ ദൈവപുത്രനായ്ത്തീർത്ത കൃപ

യ്ക്കെത്രയപാത്രനാണീ ധാത്രിയിലെന്നതോർത്തു

സ്തുതിക്കുന്നശ്രുകണം വീഴ്ത്തി കരുണാവാരിധിയെ

 

താഴ്ചയിലെന്നെയോർത്തു താതസവിധം വെടി

ഞ്ഞീധരണിയിലേറ്റം താണു നീ വന്നുവല്ലോ

നിറഞ്ഞനന്ദിയോടെ ഭവൽ പദം വണങ്ങിടുന്നു

 

വന്നു നീ വാനമതിൽ ഭക്തരെച്ചേർക്കുവോളം

മന്നിൽ നടത്തിടുക മന്നവാ നിന്മഹിമ

പുകഴ്ത്തിയെങ്ങുമെന്നും

നിൽപാനടിയനെ സദയം.

Your encouragement is valuable to us

Your stories help make websites like this possible.