സ്തോത്രമനന്തം സ്തോത്രമനന്തം
സർവ്വ കർത്താ! നിൻനാമത്തിനെന്നും
സ്തോത്രമനന്തം
നിത്യദൈവമേ! സത്യനാഥനേ!
നിന്നപത്യതയിൻ ദത്തിനായി
സ്തോത്രമനന്തം
നിൻ നിയമിത വൃന്ദമതിൽ നീ
യെന്നമുൻനിയമിച്ചെന്നതിനാൽ
സ്തോത്രമനന്തം
ആദിപാതവിൽ ഹാ! മൃതനായ
എന്റെ ജീവനിന്നുയിർപ്പിനായി
സ്തോത്രമനന്തം
തൻജഡമായ പുതുവർണ്ണവഴിയായ്
സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ
സ്തോത്രമനന്തം
ശുദ്ധമാം നിലയിൽ നിത്യജീവനി
ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടി
സ്തോത്രമനന്തം
നിന്നുടെ തിരുസന്നിധിമൂലം
ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക
സ്തോത്രമനന്തം
നിന്നുടെ ബലമെന്നിൽ വന്നുനിറവാൻ
ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക
സ്തോത്രമനന്തം
നിൻ കൃപയിൽ ഞാനെൻ മൃതിയോളം
നിൽപ്പാനെന്നെ നീയാശീർവദിക്ക
സ്തോത്രമനന്തം
തൻഹിതംപോലെ സർവ്വവും ചെയ്യും
നിത്യമന്നവനേ! നിൻകൃപയ്ക്കായ്
സ്തോത്രമനന്തം
ഉന്നതമായ നിന്നുടെ നാമം
സർവ്വ സന്നുതമായ് ഭവിക്കട്ടെ
സ്തോത്രമനന്തം.