മനുജനിവൻ ഭാഗ്യവാൻ
മനുജനിവൻ ഭാഗ്യവാൻ
വിനയാം ദുഷ്ടരിന്നാലോ-
ചനയിൽ നടക്കാതുള്ള
തിരിഞ്ഞു പാപികളുടെ
വഴിയിൽ നിന്നിടാതെയും
പരിഹാസികളിൻ പീഠ-
ത്തിരുന്നിടാതെയുമുള്ള
തനതിഷ്ടം ദേവവാക്കിൽ
ദിനവും വച്ചതിൽ നിന്നു
മനസ്സിലെല്ലാനേരവും
നിനച്ചു ധ്യാനം ചെയ്യുന്ന
ആറ്റരികത്തു നട്ടു-
വാട്ടം ഇലയ്ക്കില്ലാതെ
ഏറ്റകാലത്തു കനി-
കായ്ക്കും വൃക്ഷത്തോടൊത്ത
ചെയ്യുന്നതെല്ലാമവൻ
മെയ്യായ് സാധിക്കും ദുഷ്ട
കയ്യർ പാറ്റിക്കളയും
തീയിൽ പതിർപോൽ തന്നെ
നല്ലോർ വഴിയെ സർവ്വ-
വല്ലഭനറിയുന്നു
വല്ലാത്ത ദുഷ്ടർ വഴി
എല്ലാം നശിച്ചുപോകും
അതിനാൽ ദുഷ്ടന്മാർ
ന്യായവിധിയിങ്കലും പാപികൾ
എഴുന്നേറ്റിടാ നീതിയു-
ള്ളവരിൻ സഭയിങ്കലും
ക്രിസ്തുനാമമേ ജയം
ക്രിസ്തുനാമമേ ജയം
ക്രിസ്തേശുനാമത്തിന്നു
എന്നും ജയം ജയമേ.