കുരിശിൽ രുധിരം ചൊരിഞ്ഞു
രക്ഷകൻ ജീവൻ വെടിഞ്ഞു
എൻപാപശാപം എല്ലാം കളഞ്ഞു
എന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെ
ലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെ
രക്ഷയൊരുക്കി അന്നേ എനിക്കായ്
എത്ര മഹാത്ഭുത സ്നേഹം
വിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻ
എന്നെ തിരഞ്ഞു വന്നു ജഗതിയിൽ
തന്നു തൻ ജീവൻ എനിക്കായ്
ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നു
സന്താപം പോക്കി ശത്രുത നീക്കി താൻ
സന്തോഷം എന്നിൽ പകർന്നു
ആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻ
സ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കും
പാത്രമവനേകൻ താൻ.