Kaathiduvaan karthanund

കാത്തിടുവാൻ കർത്തനുണ്ട് കരുതലുള്ളോൻ കൂടെയുണ്ട്

കരുത്തോടു നടത്തിടും മരുയാത്രയിൽ എന്നും

 

കലങ്ങുന്നതെന്തിന്നായ് കരയുന്നതെന്തിന്നായ്

കനിവുള്ളോൻ കൃപയുള്ളോൻ കാവലുണ്ടല്ലോ നിത്യം

 

ഭാരങ്ങൾ ഏറുമ്പോൾ പരിഭവം കാണുമ്പോൾ

ഭയം വേണ്ടജയം നൽകാൻ വീരനായുണ്ട്കർത്തൻ

 

തകരുന്നതെന്തിന്നായ് തളരുന്നതെന്തിന്നായ്

താതനെന്നെ വിലയമായ് പുലർത്തിടുമേശക്തൻ

 

വീണ്ടുംതാൻ വന്നിടും ജയക്കൊടി വീശിടും

വിനയമായ് കാത്തിരിക്കാം തീരുമോ

ഭാരംതോരും കണ്ണുനീരെല്ലാം.

Your encouragement is valuable to us

Your stories help make websites like this possible.