ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹം
നിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു
നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻ
പർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ
പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ
ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ
ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ
നിത്യനദിപോലെ കാലം നിത്യം തൻമക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേ
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം