Devadevanesuvine sthuthikkanam naam

ദേവദേവനേശുവിനെ സ്തുതിക്കണം നാം

ദേവകളിന്നാരാധ്യനെ ദേവാധി ദേവൻ സ്വർഗ്ഗദേശേ

വസിച്ചിരുന്നോൻ ദേഹരൂപമായ് ധരേ നരരെ തേടി വന്നു

 

ആരും വണങ്ങിടുമതി ശ്രേഷ്ഠമാം നാമ

ധാരിയാം കർത്തനെ നമ്മൾ ഏകമായ് വണങ്ങണം

ഏകി സർവ്വമഹത്വം ഏതൊരു നാവുമേറ്റു

ചൊല്ലുന്ന കർത്താവാകും

 

അന്ധമായാരാധനയിൽ ബന്ധിതരായ

അന്ധമില്ലാ മനുജരെ ബന്ധുവാമേശു ദേവൻ

ബന്ധനം നീക്കി നമ്മെ സത്യാത്മാരാധനയ്ക്കായ്

സത്യമായ് വേർതിരിച്ച

 

വിശുദ്ധ മന്ദിരതിൽപ്ര-വേശനമെന്നും

അസാധ്യമായ മർത്യർക്കായ്

ദേവ സുതനാമേശു ദേഹ തിരശീലയെ

ചിന്തി പ്രവേശനവും ക്രുപാസനത്തിൻ തന്ന

 

പാപ പരിഹാരം വരുത്തിയെന്നേക്കുമായ്

ഏകമാം യാഗം മൂലമായ്

മേലിനി യാഗം വ്യർത്ഥം പാപപരിഹാരാർത്ഥം

ആത്മീയ യാഗമർത്ഥം ആയതെന്നത്രെ വ്യക്തം

 

ദിവ്യരുധിരം വിലയായ് താനേകി, വാങ്ങി

തന്നാലയമായ് നമ്മെയും

ദൈവാത്മ വാസമായ ദേവാലയത്തിൽ നിന്നും

സ്തോത്രയാഗ ധ്വനികൾഎന്നെന്നുമുയർത്തി നാം

Your encouragement is valuable to us

Your stories help make websites like this possible.